LatestThiruvananthapuram

സ്‌കൂള്‍ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്‌സില്‍ പങ്കുവയ്ക്കാം

“Manju”

തിരുവനന്തപുരം: നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന്റെ സന്തോഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാന്‍ അവസരം. ഡിജിറ്റല്‍ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്ക്കേണ്ടത്. മൊബൈലില്‍ ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എംപി 4 ഫോര്‍മാറ്റിലായിരിക്കണം.

അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉള്‍പ്പെടെ കൈറ്റ് വിക്ടേഴ്‌സിന്റെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉള്‍പ്പടെ വേണം സൃഷ്ടികള്‍ അയയ്ക്കാന്‍. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയില്‍ വഴിയാണ് വീഡിയോകള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും. ജില്ലാതല ഇ-മെയില്‍ വിലാസങ്ങള്‍ കൈറ്റ് വെബ്‌സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ ലഭിക്കും. ഒക്ടോബര്‍ 25നകം വീഡിയോകള്‍ ലഭിക്കണം.

Related Articles

Back to top button