InternationalLatest

ഒരാളുടെ മരണശേഷം അയാളുടെ ഗൂഗിള്‍ അക്കൗണ്ടിനും ഫേസ്ബുക്കിനും എന്ത് സംഭവിക്കുന്നു?

“Manju”

ഒരുപക്ഷേ നിങ്ങളെ നിങ്ങളേക്കാള്‍ നന്നായി അറിയുന്നത് നിങ്ങളുടെ കൈയിലെ ഫോണിനാണ്. അതില്‍ തന്നെ ഫോണ്‍ ഒന്ന് മാറിയാലും ഗൂഗിള്‍ (Google) അക്കൗണ്ട് മാറണമെന്നില്ല.

അതിനാല്‍ തന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എന്തെല്ലാം ചിന്തിക്കുന്നു, എന്തെല്ലാം അന്വേഷിക്കുന്നു, എവിടെയെല്ലാം പോകുന്നു, ആരെല്ലാമായി സമ്ബര്‍ക്കം പുലര്‍ത്തുന്നു എന്നിവയെല്ലാം വളരെ കൃത്യമായി അറിയുന്ന മറ്റൊരാളുണ്ടാവില്ല. നിങ്ങള്‍ക്ക് മറവി സംഭവിച്ചാലും ഗൂഗിളിന് സംഭവിക്കില്ല.
എന്നാല്‍ ഒരു ഉപയോക്താവിന്റെ മരണശേഷം അവരുടെ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അവ ഉപയോഗിക്കാതിരുന്നാല്‍ inactive ആകുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് വാസ്തവമല്ല. മരണപ്പെട്ട ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളായാലും അക്കൗണ്ട് ശാശ്വതമായി ഇല്ലാതാകുന്നതിനുള്ള സൌകര്യം നല്‍കുന്നുണ്ട്. ഇത് കുടുംബാംഗങ്ങള്‍ മുഖേനയാണ് ചെയ്യുന്നത്. മരണപ്പെട്ട ഒരാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഗൂഗിള്‍ അക്കൗണ്ടും പിന്നീട് എന്താകുന്നുവെന്ന് നോക്കാം.

ഗൂഗിള്‍ അക്കൗണ്ട് മരണശേഷം

മരണശേഷം ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നുള്ള ഡാറ്റ പൂര്‍ണമായും ഡിലീറ്റ് ചെയ്യാൻ സാധിക്കും. അതുമല്ലെങ്കില്‍ മരണപ്പെട്ടയാളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ അതിന്റെ ആക്സസ് നല്‍കുവാനും സാധിക്കും. ഗൂഗിളിന്റെ ഇൻആക്റ്റീവ് അക്കൗണ്ട് മാനേജര്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. എന്നാല്‍ അക്കൗണ്ട് കുറച്ച്‌ കാലം ഇൻആക്റ്റീവ് ആയിരിക്കണം എന്നത് ഈ സംവിധാനത്തിന്റെ നിബന്ധനയാണ്. ലാസ്റ്റ് സൈൻഇൻ, റീസന്റ് ആക്റ്റിവിറ്റി, ജിമെയില്‍ ആപ്പ് ഉപയോഗം, ആൻഡ്രോയിഡ് ചെക്ക് ഇൻസ് എന്നിവ കണക്കിലെടുത്താണ് ഗൂഗിള്‍ അക്കൗണ്ടിന്റെ ഇൻആക്റ്റിവിറ്റി നിശ്ചയിക്കുന്നത്.

ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കുന്നു?

മരണം സംഭവിച്ച ഒരാളുടെ അക്കൗണ്ട് ഫേസ്ബുക്കില്‍ (Facebook after your death) നിന്ന് നീക്കം ചെയ്യാൻ കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ ഫേസ്ബുക്കിനോട് അഭ്യര്‍ഥിക്കാം. ഇതിനര്‍ഥം നിങ്ങളുടെ എല്ലാ ഫോട്ടോകളും സന്ദേശങ്ങളും പോസ്റ്റുകളും കമന്റുകളും Facebookല്‍ നിന്ന് ഇല്ലാതാക്കപ്പെടും എന്നതാണ്. അതുമല്ലെങ്കില്‍, അക്കൗണ്ട് മെമ്മോറിയലൈസ് ചെയ്യുക എന്നതാണ് മറ്റൊരു ഓപ്ഷൻ. മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വ്യക്തിയുടെ മരണശേഷം ഓര്‍മകള്‍ രേഖപ്പെടുത്തുന്നതിനും പങ്കിടാനും ഉപയോഗിക്കാം. മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകള്‍ക്ക് അവരുടെ പ്രൊഫൈലില്‍ വ്യക്തിയുടെ പേരിന് അടുത്തായി ‘Remembering’ എന്ന വാക്ക് കാണിക്കും.

അക്കൗണ്ടിന്റെ സ്വകാര്യതാ ക്രമീകരണം അനുസരിച്ച്‌, മെമ്മോറിയലൈസ് ചെയ്ത ടൈംലൈനില്‍ സുഹൃത്തുക്കള്‍ക്ക് ഓര്‍മകള്‍ പങ്കിടാനാകും. ഉദാഹരണത്തിന് മരണപ്പെട്ട ആളുമായുള്ള ഫോട്ടോകള്‍, പോസ്റ്റുകള്‍ എന്നിവ. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ ഫ്രണ്ട് സജഷൻ, പരസ്യങ്ങള്‍, ജന്മദിനങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ എന്നിവ ദൃശ്യമാകില്ല. മാത്രമല്ല, മെമ്മോറിയലൈസ് ചെയ്ത അക്കൗണ്ടിലേക്ക് ആര്‍ക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല.

 

 

 

 

Related Articles

Back to top button