ന്യൂഡല്‍ഹി: ഭക്ഷണം ലഭിക്കാതെ തെരുവില്‍ അലയുന്നവര്‍ക്കും ചേരികളില്‍ കഴിയുന്നവര്‍ക്കും വിശപ്പകറ്റാന്‍ ഡല്‍ഹിയില്‍ സമൂഹഅടുക്കള ആരംഭിച്ച് ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന് കിഴിലുള്ള വിഷന്‍ 2026. ‘പ്രോജക്ട് ഇഹ്സാസ്’ എന്ന പേരിലുള്ള വിശപ്പുരഹിത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച കാളിന്ദി കുഞ്ചില്‍ ആരംഭിച്ച സമൂഹ അടുക്കുള തുറന്നുകൊണ്ട് സൗത്ത് ഡല്‍ഹി എ.ഡി.എം പത്മാകര്‍ റാം ത്രിപാഠി നിര്‍വഹിച്ചു. മൂന്നു മാസം മുമ്പ് കൊല്‍ക്കത്തയില്‍ വിഷന്‍ സമൂഹ അടുക്കള ആരംഭിച്ചിരുന്നു. മറ്റു നഗരങ്ങളിലേക്കും പദ്ധതി ഉടന്‍ വ്യാപിപ്പിക്കും.പ്രതിദിനം 3,000ത്തോളം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം കാളിന്ദികുഞ്ചിലെ സമൂഹഅടുക്കളയില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരുനേരത്തെ ഭക്ഷണമായിരിക്കും ലഭ്യമാക്കുക. ഭാവിയില്‍ ഒന്നിലധികം സമയങ്ങളിലായി 10,000ത്തോളം പേര്‍ക്ക് ഇവിടെ ഭക്ഷണം ലഭ്യാമാക്കുമെന്ന് ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന് സി.ഇ.ഒ പറഞ്ഞു.
Related Articles
Check Also
Close