IndiaLatest

ഇന്ത്യയെ ലോകം കാണുന്നത് ഫാര്‍മ ഹബ്ബായെന്ന് പ്രധാനമന്ത്രി

“Manju”

‌ന്യൂദല്‍ഹി : നൂറ് കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായത് നവഭാരതത്തില്‍ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കോടി വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിജയം. ഇത് ഓരോ ഇന്ത്യാക്കാരുടേയും വിജയമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് ഉയര്‍ത്തിയത് വലിയ വെല്ലുവിളിയാണ്. മഹാമാരിയെ രാജ്യം പരാജയപ്പെടുത്തും. ലോകം ഇന്ന് ഫാര്‍മ ഹബ്ബായാണ് ഇന്ത്യയെ കാണുന്നത്. കോവിഡില്‍ നിന്ന് രാജ്യം സുരക്ഷിതമാണെന്നാണ് ലോകത്തിന്റെ വിലയിരുത്തല്‍. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി വിളക്ക് കൊളുത്തി അതില്‍ ഭാഗമാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും ഇതുകൊണ്ട് മഹാമാരി മാറുമോയെന്ന് പലരും പരിഹസിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ നൂറ് കോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയതില്‍ ഭാരതം ശക്തമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ വിമര്‍ശകര്‍ക്കെല്ലാം തെറ്റ് പറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Back to top button