IndiaLatest

സമരം ശക്തമാക്കും; കിസാന്‍ മോര്‍ച്ച

“Manju”

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാന്‍ മോര്‍ച്ച. എംപിമാരുടെ വസതികള്‍ക്ക് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതെസമയം റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകളോട് നിര്‍ദ്ദേശിച്ചു.റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി. സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ റോഡുകള്‍ തടഞ്ഞുകൊണ്ട് ഉള്ള സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ഷക സമരം സംബന്ധിച്ച്‌ കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഡിസംബര്‍ 7ന് കേസ് വീണ്ടും പരിഗണിക്കും മുന്‍പ് വിഷയത്തില്‍ മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button