KeralaLatest

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ തൃശൂര്‍ സ്വദേശികള്‍ക്ക് അംഗീകാരം

“Manju”

തൃശൂര്‍: ജോധ്പൂരില്‍ വെച്ച്‌ നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം. മികച്ച പ്രബന്ധാവതരണത്തിന് ഹരിഷ്മക്ക് അംഗീകാരം ലഭിച്ചു.

മികച്ച പോസ്റ്റര്‍ അവതരണത്തിന് വിഷ്ണു മോഹനും നേട്ടം കൊയ്തു. തൃശൂര്‍ സ്വദേശികളാണ് കെ.എച്ച്‌. ഹരിഷ്മയും വിഷ്ണു മോഹനും. സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഗവേഷണം നടത്തുന്നവരാണ് ഇരുവരും .

കാശിത്തുമ്പ വര്‍ഗത്തിലെ വൈവിധ്യത്തെക്കുറിച്ചാണ് വിഷ്ണു പോസ്റ്ററില്‍ പ്രതിപാദിച്ചത്. ഇന്ത്യയിലെ തെച്ചിവര്‍ഗത്തെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട പ്രബന്ധമാണ് ഹരിഷ്മ അവതരിപ്പിച്ചത്. സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തു.

Related Articles

Check Also
Close
Back to top button