KeralaLatestThiruvananthapuram

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍;  നടപടിയുമായി സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. അധ്യാപകരുടെ ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍കുലര്‍ പുറപ്പെടുവിച്ചു. കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
ട്യൂഷന്‍ വിലക്കിയും സര്‍കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്‌ എല്ലാ മാസവും റിപോര്‍ട് നല്‍കണമെന്ന് നിര്‍ദേശിച്ചു.

സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കെ ടി ചന്ദ്രമോഹന്‍ ഉള്‍പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Back to top button