InternationalLatest

ഹോങ്കോങ്ങില്‍ പുതിയ അണുബാധ പടരുന്നു

“Manju”

ഹോങ്കോംഗില്‍ പുതിയ അണുബാധ കണ്ടെത്തി . ഏഴു പേരാണ് ശുദ്ധജല മത്സ്യത്തില്‍ നിന്നുള്ള ബാക്ടീരിയ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത് .നഗരത്തിലെ മത്സ്യവ്യാപാര സ്ഥലത്ത് നിന്നാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് .ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 79 കേസുകളാണ് ആശുപത്രികളില്‍ എത്തിയത് .

സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് രോഗം ഇത്രയേറെ പേരില്‍ കണ്ടെത്തിയത്. ഇന്നലയോടെ അത് 88 ആയി ഉയര്‍ന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 26 ഓളം കേസുകളാണ് പുറത്ത് വന്നത് . രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button