IndiaLatest

ഐ2യു2 ഉച്ചകോടി ഇന്ന്

“Manju”

2യു2 ഉച്ചകോടിയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. ഇസ്രായേല്‍ പ്രധാനമന്ത്രി യാസിര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായി ഐ2യു2 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ആദ്യ ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുക.

സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ സമാഹരിച്ച്‌ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യവസായ മേഖലയില്‍ കാര്‍ബണിന്റെ അളവ് കുറയ്‌ക്കുക, ആരോഗ്യ വികസനം, ഹരിത സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. 2യു2 വിന്റെ കീഴില്‍ രാജ്യങ്ങള്‍ക്ക് ഏകീകൃതമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യും. അതുവഴി വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത്തരം പദ്ധതികള്‍ സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാതൃകകള്‍ ആകും. വ്യവസായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കാനും ഇതു വഴി കഴിയും.

Related Articles

Back to top button