IndiaLatest

വിവിധ ആരോഗ്യരക്ഷാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

“Manju”

ഡല്‍ഹി : പ്രധാനമന്ത്രി ഇന്ന് ഉത്തര്‍പ്രദേശിലേക്ക്. ഉത്തര്‍പ്രദേശില്‍ സമഗ്രമായ ആരോഗ്യരക്ഷാ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. സിദ്ധാര്‍ത്ഥനഗറിലെ ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍ ഇന്ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം സംസ്ഥാനത്ത് ആരംഭിക്കുന്ന 5200 കോടിയുടെ വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിയ്‌ക്കും.

ദേശീയ ആരോഗ്യ മിഷന് പുറമേ ഇന്ത്യയില്‍ എവിടേയും ചികിത്സാ സഹായം കിട്ടുന്ന വിപുലമായ ആരോഗ്യ രക്ഷാ പദ്ധതിയ്‌ക്കാണ് ആത്മനിര്‍ഭര്‍ സ്വസ്ഥ ഭാരത് യോജനയിലൂടെ നടപ്പാവുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമര്‍പ്പിക്കുന്നത്.

Related Articles

Back to top button