IndiaKeralaLatest

വാക്‌സിന്‍ പാഴാക്കി കളയുന്നതില്‍ മുന്നില്‍ ജാര്‍ഖണ്ഡും ചത്തീസ്ഗഡും

“Manju”

ന്യുഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിനിടെ പാഴാക്കി കളയുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ ജാര്‍ഖണ്ഡും ചത്തീസ്ഗഡുമാണെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നിലൊന്ന് ഡോസ് ഇത്തരത്തില്‍ പാഴാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ക്ഷാമത്തില്‍ പല സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ മുടങ്ങുന്ന സമയത്താണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വെളിപ്പെടുത്തല്‍.

ദേശീയ തലത്തില്‍ പാഴായി പോകുന്ന വാക്‌സിന്റെ അളവ് 6.3% ആണ്. ജാര്‍ഖണ്ഡ് (37.3?), ചത്തീസഗഡ് (30.2%), തമിഴ്‌നാട് (15.5%), ജമ്മു കശ്മീര്‍ (10.8%), മധ്യപ്രദേശ് (10.7%) എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക.

ഉപയോഗിക്കുന്നതിനിടെ സംഭവിക്കുന്ന നഷ്ടത്തിനു പുറമേ കാലാവധി കഴിഞ്ഞതും സൂക്ഷിക്കുന്ന ഇടത്തെ ഊഷ്മാവിലുള്ള വ്യതിയാനവും മോഷണവും എല്ലാം പാഴാക്കലിന് കാരണമാണ്. വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയാണ് ഇത്തരത്തില്‍ നഷ്ടപ്പെടാന്‍ കാരണം. ഇങ്ങനെ പാഴാക്കപ്പെടുന്നതിനാല്‍ വാക്‌സിനേഷന്‍ യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകുമെന്നും കേന്ദ്രം പറയുന്നു.

വാക്‌സിനേഷന്‍ സമയത്ത് അശ്രദ്ധമൂലം വാക്‌സിന്‍ പാഴാകുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ ഇടപെടണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. പാഴാക്കപ്പെടുന്ന ഒരു ഡോസ് വാക്‌സിനും ഒരാള്‍ക്കുള്ള വാക്‌സിന്‍ നിഷേധമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി

Related Articles

Back to top button