IndiaLatest

108 മണിക്കൂര്‍ക്കൊണ്ട് 75 കിലോമീറ്റര്‍ റോഡ്

“Manju”

അമരാവതി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റോഡ് പണിത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിക്കാനൊരുങ്ങി ഇന്ത്യ. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി മുതല്‍ മഹാരാഷ്ട്രയിലെ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റര്‍ റോഡാണ് റെക്കോ‌ര്‍ഡ് സമയത്തിനുള്ളില്‍ പണിയുന്നത്. 242 മണിക്കൂര്‍ക്കൊണ്ട് 25 കിലോമീറ്റര്‍ പണിത ഖത്തറിലെ ദോഹയുടെ പൊതുമരാമത്ത് വകുപ്പായ അഷ്‌ഗുലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ജൂണ്‍ മൂന്നിനായിരുന്നു റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. ജൂണ്‍ ഏഴോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഗിന്നസ് ലോക റെക്കോര്‍‌ഡ് പ്രതിനിധികള്‍ നിര്‍മാണ സ്ഥലത്ത് സന്നിഹിതരാണ്. ഇവര്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അമരാവതിയിലെ ലോനി ഗ്രാമം മുതല്‍ അകോലയിലെ മന ഗ്രാമംവരെയുള്ള റോഡ് രാവും പകലും പണിത് 108 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണത്തിന് പിന്നിലുള്ള രജ്‌പത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനി.

Related Articles

Back to top button