IndiaLatest

105.7 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ കൈമാറിയതായി ആരോഗ്യ മന്ത്രാലയം

“Manju”

ഡല്‍ഹി: രാജ്യത്ത് ഇതുവരെ 105.7 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ കൈമാറിയതായി ആരോഗ്യ മന്ത്രാലയം.12 കോടിയില്‍ അധികം (12,02,54,104) കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്​ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറില്‍ 12,30,720 ഡോസ് വാക്സിനുകള്‍ മാത്രമാണ്​ വിതരണം ചെയ്​തത്​. രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 കോടി (1,02,27,12,895) പിന്നിട്ടു. 14,306 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധിച്ചു​. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. 18,762 പേര്‍ സുഖം പ്രാപിച്ചു. 443 പേര്‍ മരിച്ചു.

Related Articles

Back to top button