KeralaLatest

ട്രെയിൻ മാറി കയറിയാൽ ക്വാറൻറ്റീൻ

“Manju”

പ്രജീഷ് വള്ള്യായി

സ്റേറഷനിൽ ട്രെയിൻ നിർത്തിയിടുന്നത് കാണുമ്പോഴേക്കും ഓടികയറുന്നവർ സൂക്ഷിക്കുക. ഇതര സംസ്ഥാനങ്ങൾ താണ്ടി വരുന്ന ട്രെയ്നുകളിൽ കയറിയാൽ 14 ദിവസത്തെ ക്വാറൻറ്റീൻ പോവേണ്ടി വരും. ഇങ്ങനെ ട്രെയിനിൽ കയറി വെട്ടിലാവുന്നവരുടെ എണ്ണം കൂടിവരുകയാണ്. ബുധനാഴ്ച്ച കാസർകോട്ടു നിന്ന് നേത്രാവതിയിൽ കയറി 15 പേരെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയതോടെ കോവിഡ് സ്ക്വാഡ് പിടികൂടി ക്വാറൻറ്റീനിലയച്ചു.

ഇത്തരം സംഭവങ്ങൾ ഇടക്ക് ആവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വെള്ളം നിറക്കാനും മറ്റു ടെക്നിക്കൽ സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ അനധികൃതമായി വണ്ടിയിൽ കയറി ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നവരും ഇങ്ങനെ പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങൾ കടന്നു വരുന്ന ട്രെയിനുകളിൽ നിന്നിറങ്ങുന്നവരെ ഹെൽത്ത് സ്ക്വാഡ് രജിസ്റ്റർ ചെയ്താണ് ക്വാറൻറ്റീനിൽ വിടുന്നത്. അവർ എവിടെ നിന്നാണ് ട്രെയിനിൽ കയറിയത് എന്നത് വിഷയമേ അല്ല. പുറംസംസ്ഥാനങ്ങൾ വഴി വരുന്ന ട്രെയിനിൽ സഞ്ചരിച്ചാൽ ക്വാറൻറ്റീൻ നിർബന്ധമാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഹെൽത്ത് സ്വകാഡ് യാത്രക്കാരെ കാത്തു നിൽപുണ്ടാവും. ഇങ്ങനെ എത്തുന്നവർ അവർ എവിടന്നാണോ കയറിയത് അവിടേക്ക് ടാക്സിയിൽ പോവേണ്ടിവരും. ഇവരെ ബന്ധപ്പെട്ട ആർ.ആർ.ടി വഴി ക്വാറൻറ്റീനിലേക്കു മാറ്റും. അനധികൃതമായി ട്രയിനിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നവരും വെട്ടിലാവുന്നുണ്ട്. നിലവിൽ കേരളത്തിനകത്ത് ശതാബ്ദി ട്രെയിനുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. മറ്റു ട്രെയിനുകൾ എല്ലാം ഇതര സംസ്ഥാനത്തു നിന്ന് വരുന്നതാണ്.

 

Related Articles

Back to top button