IndiaLatest

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കി

“Manju”

താക്കറെ സര്‍ക്കാരിന്റെ ഭരണത്തില്‍ കാലതാമസം നേരിട്ട മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കി ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇതുവരെ 97.47 ശതമാനം ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞു.

വെറും മൂന്ന് മണിക്കൂറിനുള്ളില്‍ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബിജെപിയുടെ സ്വപ്ന പദ്ധതിയാണ്. എന്നാല്‍, താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇല്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതോടെ പദ്ധതി മുടങ്ങി. അതിനിടെ, കൊറോണയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ ജോലികള്‍ അനശ്ചിതത്തിലായി. ഒടുവില്‍, ഭരണം മാറിയതോടെ പുതിയ സര്‍ക്കാര്‍ മെട്രോ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

എന്താണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി?
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 508.17 കിലോമീറ്റര്‍ നീളമുണ്ട്. ഈ ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്ര 3 മണിക്കൂര്‍ മാത്രമായി കുറയും. മുംബൈ, താനെ, പാല്‍ഘര്‍ വഴി ഗുജറാത്തിലെ വല്‍സാദ്, നവസാരി, സൂറത്ത്, ബറൂച്ച്‌, വഡോദര, ആനന്ദ്, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുന്നത്.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും.
പദ്ധതിയുടെ ആകെ ചെലവ് 1.08 ലക്ഷം കോടി രൂപയാണെന്നും ഷെയര്‍ പാറ്റേണ്‍ അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ എന്‍എച്ച്‌എസ്‌ആര്‍സിഎല്ലിന് 10,000 കോടി രൂപ നല്‍കേണ്ടിവരുമെന്നും രണ്ട് സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപ വീതവും നല്‍കേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.  ബാക്കിയുള്ള വായ്പ ജപ്പാനില്‍ നിന്ന് 0.1 ശതമാനം പലിശയ്ക്ക് എടുത്തിട്ടുണ്ട്.

Related Articles

Back to top button