International

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ അബുദാബി

“Manju”

ദുബായ് : അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ നിരോധനം. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകൾ, പ്ലാസ്റ്റിക് കത്തിയും മുള്ളുകളും, കാപ്പിയും ചായയും ഇളക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങി 16 തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ നടപടി ആരംഭിക്കുന്നത്. 2024 ഓടെ ഒറ്റതവണ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്, മറ്റ് കണ്ടെയ്നുകൾ തുടങ്ങിയവ പൂർണമായും പ്ലാസ്റ്റിക്കിൽനിന്ന് സ്റ്റിറോഫോമിലേക്ക് മാറ്റുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button