KeralaLatest

31 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം

“Manju”

തിരുവനന്തപുരം: 31 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന തല ജനറല്‍ വിഭാഗത്തില്‍ 12, സ്‌പെഷ്യല്‍ റിക്രൂട്മെന്റില്‍ രണ്ട്, ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്മെന്റില്‍ രണ്ട്, എന്‍ സി എയിലേക്ക് 15 എന്നിങ്ങനെയാണ് തസ്തികകള്‍.
ലാന്‍ഡ് യൂസ് ബോര്‍ഡില്‍ അഗ്രികള്‍ചര്‍ ഓഫീസര്‍, പുരാവസ്തു വകുപ്പില്‍ റിസര്‍ച് ഓഫീസര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് ഒന്ന് /ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന് (സിവില്‍), മ്യൂസിയം ആന്‍ഡ് മൃഗശാല വകുപ്പില്‍ സാര്‍ജന്റ്, ജയില്‍ വകുപ്പില്‍ പി ഡി ടീചെര്‍ (പുരുഷന്‍മാര്‍), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.

ലാന്‍ഡ് റവന്യു വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സെലക്ഷന്‍ ഗ്രേഡ് (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 290/2020), കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ ഓഫീസ് സൂപ്രണ്ട് (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 550/2019), കേരള പൊലീസ് സെര്‍വീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 499/2020), പൊലീസ് സബോര്‍ഡിനേറ്റ് സെര്‍വീസില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 73/2020), കേരള പൊലീസ് സര്‍വീസില്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 407/2020), വിവിധ ജില്ലകളില്‍ കേരള പൊലീസ് സര്‍വീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 251/2020), പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 253/2020),വിവിധ ജില്ലകളില്‍ കേരള പൊലീസ് സെര്‍വീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 340/2020), ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമികല്‍സ് ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ക്ലര്‍ക് (ഡി.ഓര്‍തോ മോഡറേറ്റ്) (കാറ്റഗറി നമ്ബര്‍ 66/2020), കെ ടി ഡി സി ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി നമ്പര്‍ 151/2020) എന്നീ തസ്തികകളിലേക്ക് അര്‍ഹതാ പട്ടികയും പ്രസിദ്ധീകരിക്കും.

 

Related Articles

Back to top button