KeralaLatest

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

“Manju”

CBSE Class 10, 12 results 2023: Know date, where to check | Mint

തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്.

24,000 ത്തിലധികം പേര്‍ക്ക് 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും.

results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

സിബിഎസ്‌ഇ സൈറ്റില്‍ കയറി ഫലം അറിയുന്ന വിധം ചുവടെ:

  • സിബിഎസ്‌ഇ ബോര്‍ഡ് റിസല്‍ട്ട് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • അക്കൗണ്ട് ലോഗിന്‍ ചെയ്യുക
  • റോള്‍ നമ്ബര്‍ അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക
  • 10,12 ക്ലാസ് പരീക്ഷകളുടെ ഫലം അറിയാം
  • റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Related Articles

Back to top button