KeralaLatest

‘അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു’; ഷാജിയുടെ മാതാവ്

“Manju”

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്.

കോഴ ഒക്കെ വാങ്ങുന്നയാളാണെങ്കില്‍ കൂര ഇങ്ങനെയാകുമോ മക്കളേ ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മാനസിക സംഘര്‍ഷമാണ് ഷാജിയെ തളര്‍ത്തിയതെന്ന് സഹോദരന്‍ അനില്‍കുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകള്‍ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുന്‍പ് ഷാജി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. എന്നാല്‍ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

അതേസമയം, ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഉച്ചയോടെയാകും പോസ്റ്റ്മോര്‍ട്ടം. കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂര്‍ ചൊവ്വയിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

Related Articles

Back to top button