IdukkiKeralaLatest

വീട്ടില്‍ കയറി ഏലയ്ക്ക മോഷ്ടിച്ചു

“Manju”

രാജകുമാരി: വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് കവര്‍ന്നത് 150 കിലോയോളം ഏലയ്ക്ക. മോഷണത്തിന് ശേഷം മോഷണ വസ്തു കടത്താനായി എന്തുചെയ്യുമെന്ന ആലോചിച്ച കള്ളന് മുന്നില്‍ കണ്ടത് വീട്ടുമയുടെ കാര്‍. പിന്നൊന്നും ആലോചിച്ചില്ല. വീട്ടുടമയുടെ കാറില്‍ കയറ്റി കൊണ്ടുപോയി. രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വാഹനവും ഏലയ്ക്കയുമാണു മോഷണം പോയത്.

എന്നാല്‍ വാഹനം രണ്ടു ദിവസത്തിനു ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതിക്കായി രാജാക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിനു സമീപത്തുള്ള കൃഷിയിടത്തിലേക്കു പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലമാണ് മോഷണം പോയത്.

കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റിയശേഷം കടന്നുകളയുകയായിരുന്നു.പിന്നീട് കല്‍ക്കൂന്തലിനു സമീപത്തുനിന്നു കണ്ടെത്തിയ വാഹനം രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button