InternationalLatest

കുവൈറ്റില്‍ സീസണല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാര്‍പ്പിട മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജലദോഷം, അലര്‍ജി, നെഞ്ചിലെ അണുബാധകള്‍ ഉള്‍പ്പെടെയുള്ള സീസണല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതാണ് ഇതിനു കാരണം.
താപനില വ്യതിയാനവും, ശൈത്യകാലം അടുത്തതും മൂലം സീസണല്‍ രോഗങ്ങള്‍ വര്‍ധിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതായി അധികൃതര്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
മുതിര്‍ന്നവര്‍, രോഗം ബാധിക്കാന്‍ സാധ്യതയേറിയവര്‍ എന്നിവര്‍ക്കാണ് ഈ വാക്‌സിനേഷനില്‍ പ്രഥമ പരിഗണന.

Related Articles

Back to top button