KeralaLatestUncategorized

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

തൃശ്ശൂര്‍ : ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം. രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. പി.ആര്‍.ഡി യിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്‍ന്നുള്ള പരിപാടികള്‍ക്ക് 500 രൂപ വീതവും ലഭിക്കും. ഒരാള്‍ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക. പാനലിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെയാണ്. പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരിക രേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷകള്‍ നവംബര്‍ 8 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. ഇമെയില്‍ വിലാസം – [email protected], ഫോണ്‍ – 0487 2360644.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button