IndiaLatest

ആസിയാന്‍ സാംസ്‌കാരിക പൈതൃക പട്ടിക സ്ഥാപിക്കാന്‍ പിന്തുണ നല്‍കും

“Manju”

ഡല്‍ഹി: ഇന്ത്യ-ആസിയാന്‍ സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ആസിയാന്‍ സാംസ്‌കാരിക പൈതൃക പട്ടിക സ്ഥാപിക്കാനും ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 18-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനായി ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ നവീകരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.വാക്സിന്‍ വിതരണം അടക്കം കൊവിഡ് മഹാമാരി സമയത്ത് സഹായിച്ച ഇന്ത്യ, വിശ്വസ്ത പങ്കാളിയുടെ കടമ നിറവേറ്റിയതായി ആസിയാന്‍ നേതാക്കള്‍ അഭിനന്ദിച്ചു.

Related Articles

Back to top button