KeralaLatest

ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി ഇന്നലെ എത്തിയത് 139 പേർ

“Manju”

 

ശശീന്ദ്രദേവ് കെ

ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി ഇന്നലെ 139 പേർ എത്തി. 79 പുരുഷൻമാരും 60 സ്ത്രീകളുമാണ് ഇന്നലെയെത്തിയത് . ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. 122 പേർ തമിഴ് നാട്ടിൽ നിന്നും 10 പേർ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്ന് 3, ആന്ധ്രാ പ്രദേശിൽ നിന്ന് 2 മധ്യപ്രദേശിലും പോണ്ടിച്ചേരിയിൽ നിന്നും ഒരോരുത്തർ വീതവുമാണ് എത്തിയത്.

52പേർ വിവിധ റെഡ് സോണുകളിൽ നിന്ന് എത്തി. ഇവരിൽ 37 പേരെ മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവരുൾപ്പെട്ട ബാക്കിയുള്ള 15പേരെ ആംബുലൻസിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി അയച്ചു.

Related Articles

Back to top button