IndiaLatest

ഹിമാചലിലെ വിസ്മയ കാഴ്ച; മഞ്ഞില്‍ പൊതിഞ്ഞ് സിസു തടാകം

“Manju”

ഷിംല: ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളും ഇപ്പോള്‍ അതി ശൈത്യമാണ്. ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലെ ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലെ ലഹൗള്‍ പ്രദേശത്തെ തണുത്തുറഞ്ഞ സിസു തടാകമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കൊടും തണുപ്പില്‍ തണുത്തുറഞ്ഞ ്കിടക്കുന്ന തടാകത്തിന്റെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

സമുദ്ര നിരപ്പില്‍ നിന്നും 12,000അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിസു തടാകവും പരിസര പ്രദേശങ്ങളും മഞ്ഞില്‍ മൂടപ്പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടുത്തെ താപനില മൈനസ് 15 ഡഗ്രി വരെ താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് തടാകത്തിന് മുകളില്‍ ഐസ് പാളി രൂപപ്പെട്ടത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മഞ്ഞ ്കാഴ്ചകഴ്ചള്‍ക്ക് സമാനമായതിനാല്‍ നിരവധി സഞ്ചാരികളാണ് ഇവിടുത്തെ ദൃശ്യഭംഗി ആസ്വദിക്കാന്‍ എത്തുന്നത്. സ്‌കേറ്റിംഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്. ലഹൗള്‍ താഴ് വരയിലാണ് സിസു ഗ്രാമം സ്ഥ്ിതിചെയ്യുന്നത്. ബുദ്ധമത വിശ്വാസികളാണ് ഇവിടെ കൂടുതലും. ചന്ദ്രനദിയുടെ തീരത്താണ് മനുഷ്യനിര്‍മിതമായ സിസു തടാകം. ഇവിടുത്തെ മനോഹര കാഴ്ചകളിലൊന്ന് വെള്ളച്ചാട്ടമാണ്.

Related Articles

Back to top button