InternationalLatest

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് നിര്‍ത്തലാക്കി കേന്ദ്രം

“Manju”

ദുബായ്: അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. കുടുംബത്തില്‍ മരണമോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാല്‍ അത്തരക്കാര്‍ക്ക് പി സി ആര്‍ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലെത്താന്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവാണ് കേന്ദ്രം നിര്‍ത്തലാക്കിയത്.

എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് വരുന്നത്. 72 രണ്ടു മണിക്കൂറിനിടെയുള്ള പി സി ആര്‍ നെഗറ്റീവ് റിസള്‍ട്ട് അപ്പ്‌ലോഡ് ചെയ്യുകയും വേണം. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ പ്രവാസികള്‍ക്ക് ഉടന്‍ വിമാനം കയറാന്‍ കഴിയില്ല. പി സി ആര്‍ ടെസ്റ്റ് എടുത്ത് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതാണ്.

ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ത്രീയിലും ഷാര്‍ജ എയര്‍ പോര്‍ട്ടിലും മൂന്ന് മണിക്കൂര്‍ കൊണ്ട് പി സി ആര്‍ പരിശോധന ഫലം ലഭിക്കുമെന്നതിനാല്‍ ഇളവ് അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം യു എ ഇ യിലെ പ്രവാസികളെ വലിയ രീതിയില്‍ ബാധിക്കില്ലെന്നാണ് വിവരം. അതെ സമയം സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.

Related Articles

Back to top button