KeralaKozhikodeLatest

വിശ്വജ്ഞാനമന്ദിരം സമർപ്പണം: കാരുണ്യം ആരോഗ്യ പദ്ധതിയുടെ കാൻസർ രോഗനിർണ്ണയ സർവ്വേ ആരംഭിച്ചു.

“Manju”

കക്കോടി: വിശ്വജ്ഞാനമന്ദിരം സമർപ്പണം ആഘോഷ പരിപാടികളുടെ ഭാഗമായി കുരുവട്ടൂർ, കക്കോടി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള കാൻസർ രോഗനിർണ്ണയ സർവ്വേക്ക് തുടക്കം കുറിച്ചു.

സമാദരണീയ ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനിയുടെ അധ്യക്ഷതയിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നുവന്ന അദ്ധ്യാപകരായ ഡോ. എസ്. വസന്ത് സിംഗ്, ഡോ. രാജേശ്വരി വി., ഡോ. കവിത ജി., ഡോ.പ്രകാശ് എസ്. എൻ. എന്നിവരുടെയും 17  ഹൗസ് സർജൻസും  നയിക്കുന്ന മെഡിക്കൽ സർവ്വേയുടെ സ്വാഗത സമ്മേളനം, ഇന്ന് 28/3/2023 ന് ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചിൽ വെച്ച് നടന്നു.

കുരുവട്ടൂർ, കക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യപ്രവർത്തകരും ആശ്രമ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു. ഇന്ന് തുടങ്ങുന്ന സർവ്വേ ഏപ്രിൽ 4 വരെ നീണ്ടുനിൽക്കുന്നതാണ്. കുരുവട്ടൂർ, കക്കോടി ഗ്രാമപഞ്ചായത്തുകളിലെ വീടുകളിൽ അണ്ഡാശയ ഗള കാൻസർ സർവ്വേ നടക്കും. കോഴിക്കോട് ജില്ലയിലെ പ്രമുഖ കാൻസർ ചികത്സാ സ്ഥാപനമായ എം. വി. ആർ. കാൻസർ സെന്റ്ററുമായി ചേർന്നാണ് കാരുണ്യം ആരോഗ്യ പദ്ധതിയുടെ  ഈ സർവ്വേ നടക്കുന്നത്. പയിമ്പ്ര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ്‌ സ്കീം  വിദ്യാർത്ഥികളും സർവ്വേയുടെ ഭാഗമായി അണി ചേരും.

 ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് (ആയുർവ്വേദ) ഡോ. ബി. രാജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ഹെൽത്ത് കെയർ പ്രൊഡക്ടസ് മാർക്കറ്റിംഗ്,  ജനറൽ മാനേജർ  ഷാജി ഇ. കെ.  സ്വാഗതവും, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസ്സർ പ്രകാശ് ആശംസകളും ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ അസിസ്റ്റൻറ് മാനേജർ ജുബിൻ ബാബു എം. കൃതജ്ഞതയും രേഖപ്പെടുത്തി. ശാന്തിഗിരി ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് ആൻഡ് മാർക്കറ്റിംഗ് മാനേജർ  ബിനു കുമാർ സി. ആർ.,  എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ പുഷ്പരാജ് ബി. എസ്സ്.  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button