IndiaLatest

കര്‍ഷക പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എ വിജയരാഘവന്‍ സമരഭൂമിയില്‍

“Manju”

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ സമരകേന്ദ്രത്തിലെത്തി. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഘാസിപൂരിലാണ് വിജയരാഘവന്‍ പങ്കെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം 25 ദിവസം പിന്നിട്ടു. പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന ഈ പ്രക്ഷോഭത്തിനിടയില്‍ 33 കര്‍ഷകരാണ് മരണപ്പെട്ടിരിക്കുന്നത്. അതിശൈത്യം തുടരുമ്പോള്‍ പോലും കര്‍ഷകര്‍ക്കനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Related Articles

Back to top button