InternationalLatest

ഏറ്റവും വലിയ ശുദ്ധജല സംഭരണി ഖത്തറിന് സ്വന്തം.

“Manju”

ശ്രീജ.എസ്

ദോഹ : ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണി നിര്‍മിച്ചതിന്റെ റെക്കോര്‍ഡ് ഇനി ഖത്തറിന് സ്വന്തം. ഖത്തറിലെ പൊതു മേഖലാ വൈദ്യുത, ശുദ്ധജലവിതരണ കോര്‍പറേഷനായ കഹ്റാമയാണ് ഏറ്റവും വലിയ കുടിവെള്ള സംഭരണിയുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. 11.5 കോടി ഗാലനാണ്(4.36 ലക്ഷം ഘനമീറ്റര്‍) സംഭരണിയുടെ ശേഷി. ഫിഫ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്ന 2022ല്‍ ഖത്തറിന് ഒരാഴ്ചത്തേക്ക് വേണ്ട മുഴുവന്‍ ജലവും ശേഖരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഖത്തറിന്റെ മെഗാ റിസര്‍വോയര്‍ പദ്ധതി. 10 ബില്യണ്‍ റിയാലാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ഖത്തറിലെ അഞ്ച് വ്യത്യസ്ത മേഖലകളിലായി അഞ്ച് കൂറ്റന്‍ സംഭരണികളാണ് ഖത്തര്‍ നിര്‍മ്മിക്കുന്നത്
ഇതില്‍ ആദ്യഘട്ടമായി മൂന്നെണ്ണമാണ് കമ്മിഷന്‍ ചെയ്തത്. അല്‍ തുമാമയിലെ സംഭരണിയാണ് ഇവയില്‍ ഏറ്റവും വലുത്.

Related Articles

Back to top button