KeralaLatestPalakkad

സീസണ്‍ ടിക്കറ്റ്: റെയില്‍വേ നാളെ മുതല്‍ പുനാരംഭിക്കും

“Manju”

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 24 ആണ് സീസണ്‍ ടിക്കറ്റ് നിറുത്തിവച്ചത്.
ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ട്രെയിനുകള്‍ സാധാരണ നിലയിലേക്ക് ഓടിത്തുടങ്ങിയതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സീസണ്‍ ടിക്കറ്റ് പുനാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഓരോ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിന് വന്‍തുകയാണ് മാസംതോറും ചെലവാകുന്നത്.
സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ തുടങ്ങുന്നതോടെ ഇത്തരം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. താഴെ പറയുന്ന ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
1. തിരുച്ചിറപ്പള്ളി ജന. പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി ജന. പ്രതിദിന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍
2. കണ്ണൂര്‍ – കോയമ്പത്തൂര്‍ ജന. – കണ്ണൂര്‍ എക്സ്പ്രസ് സ്‌പെഷ്യല്‍
3. നിലമ്പൂര്‍ റോഡ് – കോട്ടയം – നിലമ്പൂര്‍ റോഡ് എക്സ്പ്രസ് സ്‌പെഷ്യല്‍
4. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം ജംഗ്ഷന്‍ – ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വേണാട് എക്സ്പ്രസ് സ്‌പെഷ്യല്‍
5. ആലപ്പുഴ – കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ് സ്‌പെഷ്യല്‍
6. എറണാകുളം – കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി സ്‌പെഷ്യല്‍

Related Articles

Back to top button