IndiaLatest

വില വര്‍ദ്ധന: മോദിയെ അഭിനന്ദിച്ച്‌ മദ്ധ്യപ്രദേശ് മന്ത്രി

“Manju”

ഭോപ്പാല്‍: രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ മദ്ധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ്ക്. രാജ്യത്ത് സോളാര്‍, വൈദ്യുത ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനാണ് മോദിയുടെ നീക്കം. ആഗോള എണ്ണവില നിര്‍ണയിക്കുന്നതില്‍ ഇതോടെ ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘നോക്കൂ… ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര വില നിര്‍ണയിക്കുന്നതിനും സോളാര്‍ ഊര്‍ജ ഉപയോഗം ഗതാഗത മേഖലയില്‍ ഉപയോഗപ്പെടുത്താനും ഇത് വഴിവയ്ക്കും. മോദിയുടെ നീക്കം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ അന്താരാഷ്ട്ര എണ്ണവിലയെ ഇന്ത്യക്ക് നിയന്ത്രിക്കാനാകും’ എണ്ണവില നിയന്ത്രണത്തിന് സംസ്ഥാന നികുതി കുറക്കാന്‍ നീക്കമുണ്ടോയെന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ആഗോളവിപണിയില്‍ ഉത്പാദനവും ആവശ്യകതയുമാണ് വില നിര്‍ണയിക്കുക. ആവശ്യകത കുറച്ചുകൊണ്ടുവരികയാണെങ്കില്‍ രാജ്യത്തെ വിലയില്‍ നിയന്ത്രണമുണ്ടാകും. അതിനാലാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ കൊണ്ടുവരാന്‍ മോദിജി തീരുമാനിച്ചതെന്നും വിശ്വാസ് സാരങ്ക് പറഞ്ഞു.

പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഏര്‍പ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. പെട്രോളിന് 4.50 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ്. സംസ്ഥാനത്ത് പെട്രോള്‍ വില നൂറുരൂപ കടന്നിരുന്നു. രാജ്യത്ത് ആദ്യമായി രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മദ്ധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലുമാണ് പെട്രോള്‍ വില നൂറുകടന്നത്. ഇന്ധനവില കുറക്കുന്നതിന് അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ വാറ്റ് നിരക്ക് കുറച്ചിരുന്നു.

Related Articles

Back to top button