IndiaInternationalKeralaLatest

യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി ഡോ.അമന്‍ പുരി ചുമതലയേറ്റു

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ് : യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി ഡോ.അമന്‍ പുരി ചുമതലയേറ്റു. കോണ്‍സല്‍ ജനറല്‍ ആയിരുന്ന വിപുല്‍ ഡല്‍ഹിയില്‍ പുതിയ ചുമതലയേറ്റതിനെ തുടര്‍ന്നാണ് നിയമനം. യുകെയിലെ ബര്‍മിങ്ങാമില്‍ കോണ്‍സല്‍ ജനറല്‍ ആയിരുന്ന ഡോ. അമന്‍ 2003ലെ ഐഎഫ്‌എസ് ബാച്ചുകാരനാണ്. ബല്‍ജിയം നയതന്ത്ര കാര്യാലയത്തിലും ചണ്ഡിഗഡ്, ഡല്‍ഹി പാസ്പോര്‍ട്ട് ഓഫിസുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ.അമന്‍ മുന്‍പ് ഡെന്റിസ്റ്റ് ആയിരുന്നു. അതേസമയം, കോണ്‍സല്‍ ജനറല്‍ ഒാഫിസ് അടുത്തമാസം ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 8 മുതല്‍ 10വരെ പ്രവര്‍ത്തിക്കുമെന്ന് ഡോ.അമന്‍ അറിയിച്ചു. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണിത്.

Related Articles

Back to top button