IndiaLatest

രാജ്യത്ത് 10,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 10,423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 443 പേര്‍ മരിച്ചു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്.15,021 രോഗമുക്തി നേടി. നിലവില്‍ ഒന്നര ലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 98.21 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ കൊവിഡ് കേസുകള്‍ 3,42,96,237 ആണ്. ആകെ മരണം 4,58,880 ആണ്. കേരളത്തില്‍ ഇന്നലെ 5297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ തന്നെയാണ് നില്‍ക്കുന്നത്.7325 പേരാണ് രോഗമുക്തി നേടിയത്.

Related Articles

Back to top button