KeralaLatest

സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ചത് 3.60 കോടി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പാര്‍പ്പിടം വെച്ചുനല്‍കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്നുകോടി അറുപത് ലക്ഷം രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്.

ഈ തുക യുഎഇയിലെ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനുമായും സ്വപ്ന പങ്കിട്ടെന്നാണ് ഇഡി നല്‍കുന്ന വിവരം. ഇതിന് പുറമെ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്നും സ്വപ്നയ്ക്ക് കമ്മീഷനായി വന്‍ തുകയാണ് ലഭിച്ചത്. 70 ലക്ഷം രൂപയാണ് ഇതിലൂടെ സ്വപ്നയ്ക്ക് ലഭിച്ചതെന്നാണ് ഇഡി നല്‍കുന്ന വിവരം. സ്വപ്നയുടെ ഉന്നതതല ബന്ധങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Related Articles

Back to top button