IndiaKeralaLatest

ഇകെ മാജി അന്തരിച്ചു

“Manju”

ഡല്‍ഹി : മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.കെ.മാജി കൊവിഡ് ബാധിച്ച്‌ മരിച്ചു. ഡല്‍ഹിയില സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവങ്ങളായി ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി ആയിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഇ.കെ.മാജി 2015 ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്‌ട്രല്‍ ഒാഫീസറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയത്. തിരുവനന്തപുരം കലക്ടറായും റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിയായും ജോലിചെയ്തിരുന്നു. അസം സ്വദേശിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വര്‍ഷം കൂടി സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് വിയോഗം. 1989 ബാച്ച്‌ ഉദ്യോഗസ്ഥനാണ്.

Related Articles

Back to top button