InternationalLatest

പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് മൂടി ബോറിസ് ജോണ്‍സന്‍

“Manju”

ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഓരോ മണിക്കൂറിലും പുറത്തുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഊര്‍ജ്ജപ്രതിസന്ധി വിഷയത്തിലെ പ്രത്യേക സെഷനില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വീഡിയോയാണ് വൈറലായത്.കൗതുകത്തോടേയും ചെറുചിരിയോടേയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണം സ്വീകരിക്കുന്നതും വീഡിയോയവില്‍ ദൃശ്യമാണ്. ലക്ഷണക്കണക്കിന് പേരാണ് രാജീവ്ചന്ദ്രശേഖര്‍ എം.പിയുടെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.
ഇന്ന് ലോകത്തില്‍ സൂര്യപ്രകാശത്തെ എങ്ങനെ ഉപയോഗിക്കാമെന്നറിയാവുന്ന ഒരാളുണ്ട്.അത് കാണിച്ചുതന്ന വ്യക്തി നമുക്കൊപ്പമുണ്ടെന്നും പറഞ്ഞാണ് ബോറിസ് ജോണ്‍സന്‍ പ്രസംഗം ആരംഭിച്ചത്. ജോണ്‍സന്റെ വാക്കുകളെ ലോകനേതാക്കള്‍ നീണ്ട കയ്യടിയോടെയാണ് വരവേറ്റത്.

‘നമുക്കറിയാം എങ്ങനെയാണ് ഈ ഊര്‍ജ്ജപ്രതിസന്ധികളെ മറികടക്കാന്‍ നടക്കുന്ന പരിശ്രമങ്ങളെന്തൊക്കെയാണെന്ന്. അതിനായി നാം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ന് ആ പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരാള്‍ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹം കൈവരിച്ച അത്ഭുതകരമായ നേട്ടം അദ്ദേഹത്തിന്റെ നാട്ടില്‍, ഇന്ത്യയില്‍ ദൃശ്യവുമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശംമതി ഒരു വര്‍ഷം മുഴുവന്‍ ഭൂമിയിലെ മനുഷ്യരുടെ ആവശ്യം നിറവേറ്റാന്‍’ എന്നദ്ദേഹം തെളിയിക്കുന്നു. അത് നമ്മളിന്ന് തിരിച്ചറിയുന്നു. അത് അറിയാവുന്ന അത് തെളിയിച്ച അതെങ്ങനെ നടപ്പാക്കാമെന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളെ ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കുമായി ക്ഷണിക്കുന്നു. ഇത് ‘ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ അദ്ദേഹത്തെ തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഈ വേദിയിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്’ ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

Related Articles

Back to top button