IndiaLatest

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് റേറ്റും 4.25% ആയി തന്നെ തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.35% ആയും തുടരും. പണപ്പെരപ്പം വരും നാളുകളിലും ഉയര്‍ന്നുനില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്‍കിയേക്കും.

2021ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് മൈനസ് 7.5% ആണ്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1% ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു

Related Articles

Back to top button