IndiaLatest

പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ

“Manju”

ന്യൂഡല്‍ഹി : കേദാര്‍നാഥിന്റെ വികസനങ്ങള്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമര്‍പ്പണത്തെ അഭിനന്ദിച്ച്‌ മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ . ആദിശങ്കരാചാര്യരുടെ പ്രതിമ കാണാനായി ഉടന്‍ തന്നെ കേദാര്‍നാഥ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു . നരേന്ദ്രമോദിയ്‌ക്ക് എഴുതിയ കത്തിലായിരുന്നു ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കിയത്.

ആദിശങ്കരാചാര്യരുടെ ഈ പ്രതിമ കര്‍ണാടകയ്‌ക്കും അഭിമാനമാണ് . മൈസൂരു സ്വദേശിയായ അരുണ്‍ യോഗിരാജാണ് പ്രതിമ നിര്‍മ്മിച്ചത് . മൈസൂരു ജില്ലയിലെ എച്ച്‌ ഡി കോട്ടില്‍ നിന്നാണ് അതിനായുള്ള കല്ല് കണ്ടെത്തിയത് . കേദാര്‍നാഥിലെ അമൂല്യ പ്രതിമയ്‌ക്ക് ഇത്തരത്തില്‍ കര്‍ണാടക ബന്ധമുണ്ടെന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ ഈ പുണ്യസ്ഥലത്തിന്റെ പരിവര്‍ത്തനത്തിനായി താങ്കള്‍ കാണിച്ച അര്‍പ്പണബോധത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു, ” വെന്നും ദേവഗൗഡ നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ കുറിച്ചു
ആദിശങ്കരാചാര്യന്‍ സ്ഥാപിച്ച ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി ശാരദാപീഠത്തിന്റെ കടുത്ത അനുയായിയാണ് താനെന്നും ദേവഗൗഡ പറയുന്നു . ശൃംഗേരി മഠം നിരവധി ഭരണാധികാരികള്‍ക്കും രാജ്യങ്ങള്‍ക്കും നൂറ്റാണ്ടുകളായി ആത്മീയ ഉപദേശകസ്ഥാനത്താണുള്ളത് . പേഷ്വമാര്‍, കേളദികള്‍, തിരുവിതാംകൂര്‍ ഭരണാധികാരികള്‍, ഹൈദരാബാദ് നിസാമുമാര്‍ എന്നിവര്‍ക്ക് മഠത്തോട് അകമഴിഞ്ഞ ഭക്തിയുണ്ടായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Related Articles

Back to top button