KeralaLatest

കൊണ്ടോട്ടിയിൽ പൊതുജനപരാതി പരിഹാര അദാലത്ത്

“Manju”

സാന്ത്വന സ്പർശം' അദാലത്ത് 3 വേദികളിൽ

മലപ്പുറം :കൊണ്ടോട്ടിയിൽ പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് കൊണ്ടോട്ടിയിൽ ഒമ്പതിന് നടക്കും. കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് എന്നീ താലൂക്കുകളിലുള്ളവർക്ക് മേലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് അദാലത്ത് നടക്കുക. പരാതികൾ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സി.എം.ഒ. പോർട്ടൽ വഴി ഓൺലൈനായി നാളെ വരെ നൽകാം. പരാതി നൽകാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസം നേരിട്ട് പരാതികൾ നൽകാം.

Related Articles

Back to top button