KeralaLatest

മുറിച്ചുമാറ്റിയ വാഴ കുലച്ചത് കൗതുകക്കാഴ്ചയായി

“Manju”

സിന്ധുമോള്‍ ആര്‍

കിളിമാനൂര്‍: മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ വാഴ കുലച്ചു. കിളിമാനൂര്‍ മാര്‍ക്കറ്റ് റോഡില്‍ ഇളവനൂര്‍ വീട്ടില്‍ വിക്രമന്‍റെ പൊരുന്തമണിലുള്ള വസ്തുവിലെ വെട്ടിമാറ്റിയ പൂവന്‍ വാഴയുടെ തണ്ടിലാണ് കുലയുണ്ടായത്. ഒരു ഫ്ലവര്‍ മില്ല് സ്ഥാപിക്കുന്നതിനായാണ് വസ്തു വാങ്ങിയത്. രണ്ടാഴ്ച മുന്‍പ് ഷെഡ് നിര്‍മ്മിക്കുന്നതിനായി ഇടങ്കോലായി ഇവിടെ നിന്ന വാഴ മുറിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയപ്പോഴാണ് മുറിച്ചു മാറ്റിയ വാഴത്തടയില്‍ നിന്നും നല്ല മുഴുപ്പുള്ള കായ്കളുമായി വാഴ കുലച്ചത് കണ്ടത്. ഇനി കുല മൂപ്പെത്തുന്നത് വരെ ഷെഡ് നിര്‍മ്മാണം നിറുത്തിവച്ചതായി വിക്രമന്‍ കേരളകൗമുദിയോട് പറഞ്ഞു.

Related Articles

Back to top button