InternationalLatest

കൊളറാഡോയിലെ ഡെൻവർ മൃഗശാലയിൽ കൊറോണ രോഗം പടരുന്നു

“Manju”

വാഷിംഗ്ടൺ : 3000 ത്തോളം മൃഗങ്ങളുള്ള കൊളറാഡോയിലെ ഡെൻവർ മൃഗശാലയിലെ 15 ഓളം മൃഗങ്ങളിൽ കൊറോണ ബാധ കണ്ടെത്തി. രണ്ട് കഴുതപ്പുലികൾ, പതിനൊന്ന് സിംഹങ്ങൾ, രണ്ട് കടുവകൾ എന്നിവയ്‌ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്.
നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറികളുടെ റിപ്പോർട്ട് അനുസരിച്ച്, സിംഹങ്ങൾക്ക് അസുഖം വന്നതിനെത്തുടർന്ന് വിവിധ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത്.
ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെൻവർ മൃഗശാലയിലെ എൻഗോസിയും കിബോ. അലസത, മൂക്കിൽ നിന്ന് സ്രവങ്ങൾ, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ മൃഗങ്ങളിൽ കണ്ടതായി ജീവനക്കാർ പറഞ്ഞു. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികൾ.
രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തിൽ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ്. അതേസമയം, വളർത്തുമൃഗങ്ങളിൽ കൊറോണ വൈറസിന്റെ ആൽഫ വേരിയന്റ് കേസുകൾ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. പിസിആർ പരിശോധനയിൽ രണ്ട് പൂച്ചകൾക്കും ഒരു നായയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

Related Articles

Back to top button