KeralaLatest

പൊതുശ്രദ്ധനേടി സെക്രട്ടറിയേറ്റിലെ പുസ്തകമേള

“Manju”


പോത്തന്‍കോട് : പൊതുജനശ്രദ്ധയാകര്‍ഷിച്ച് സെക്രട്ടറിയേറ്റിലെ അന്താരാഷ്ട്രപുസ്തകമേളയും ശാന്തിഗിരി പുസ്തക സ്റ്റാളും. വിശിഷ്ടവ്യക്തിത്വങ്ങളും മന്ത്രിമാരും എം.എല്‍..മാരും മത സാമൂഹീകസാസംകാരിക രംഗത്തെ പ്രമുഖരായ നിരവധി പേരും ഇതിനകം സ്റ്റാളുകളിലൂടെ കടന്നുപോയിക്കഴിഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ജോര്‍ണ് ഓണക്കൂര്‍ സ്റ്റാളിലെത്തി ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വിയെ കാണുകയും സ്നേഹാദരവുകള്‍ പങ്കിടുകയും ചെയ്തു. സി.പി.. കണ്‍ട്രോള്‍ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഇരക്കൂര്‍ എം.എല്‍.. സജീവ് ജോസഫ്, ഒഡെപ്ക് ചെയര്‍മാന്‍ കെ.പി. അനില്‍കുമാര്‍, മലപ്പുറം എം.എല്‍.. പി. ഉബൈദുള്ള, പാലക്കാട് മണര്‍ക്കാട് എം.എല്‍.. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് സ്റ്റാളിലെത്തിവരില്‍ ചിലര്‍ മാത്രമാണ്. സ്കൂള്‍ കുട്ടികള്‍, എഴുത്തുകാര്‍, വിവിധ മത മേലദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ സ്റ്റാളുകളിലെത്തി.

പി.എസ്. സി. മെമ്പര്‍മാരായ പ്രകാശന്‍ കാനൂര്‍, ജിപ്സന്‍ പി. പോള്‍, എഴുത്തുകാരന്‍ ജി.എസ്. ലാല്‍ എന്നിവര്‍ വൈകിട്ട് സ്റ്റാളിലെത്തിയവരില്‍പ്പെടുന്നു.

Related Articles

Back to top button