KeralaLatest

ആതുര സേവന രംഗത്ത് ദീർഘകാല സേവനത്തിന് ആദരവ്

“Manju”

ഉഴവൂര്‍ ; നവജ്യോതി ശ്രീ കരുണാകര ഗുരു റിസർച്ച് സെന്റെർ ഫോർ ആയുർവേദ ആൻഡ് സിദ്ധ സെന്ററിൽ ദീർഘകാലമായി സേവനം നടത്തുന്ന ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. ജയനെയും സീനിയർ തെറാപ്പിസ്റ്റ് സീമ കെ.റ്റി.യെയും മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ പതിനാറാം അനുസ്മരണ സമ്മേളനത്തിൽ വച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു .

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസറായും നവജ്യോതി ശ്രീ കരുണാകരഗുരു റിസേർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ സെന്റെറിൽ റിസേർച്ച് ഓഫീസറായും വിവിധ ശാന്തിഗിരി ഹോസ്പിറ്റലുകളിൽ ചികിത്സകനായും 21 വർഷമായി ഡോ. ജയൻ സേവനം അനുഷ്ടിക്കുന്നു. ശാന്തിഗിരിയുടെ കേരളത്തിന് അകത്തും പുറത്തു മുള്ള വിവിധ ഹോസ്പിറ്റലുകളിൽ സീമ 25 വർഷമായി സേവനം അനുഷ്ടിയക്കുന്നു.

Related Articles

Back to top button