KeralaLatest

അധ്യാപക നിയമനം

“Manju”

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. നവംബർ 12ന് രാവിലെ 10 മുതൽ 11.30 വരെ ഹയർസെക്കന്ററി അധ്യാപകർക്കും 11.30 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൈസ്‌കൂൾ അധ്യാപകർക്കുമായി അഭിമുഖം നടത്തുന്നു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04884 235356

ബിന്ദുലാല്‍ തൃശ്സൂര്‍

Related Articles

Back to top button