KeralaLatest

വൈക്കം ശാന്തിഗിരിയില്‍ ശാന്തിമഹിമ, ഗുരുമഹിമ സംയുക്ത ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”
സമാദരണീയ സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി കുട്ടികളോടൊപ്പം ക്രിസ്തുമസ് കേക്ക് മുറിയ്ക്കുന്നു.

വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ ശാന്തിഗിരി ഗുരുമഹിമയുടെയും ശാന്തിഗിരി ശാന്തിമഹിമയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏക ദിന ക്യാമ്പ് നടന്നു. ക്രിസ്തുമസ് ദിനമായ ഞായറാഴ്ച (25.12.2022 ) രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ക്യാമ്പ് നടന്നത്. വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) ജോയി വിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ക്യാമ്പ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ചേര്‍ത്തല ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ വിജയൻ മാച്ചേരി, മാതൃമണ്ഡലം കണ്‍വീനര്‍ ദിവ്യ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

ക്യാമ്പില്‍ യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്വപ്ന ശ്രീനിവാസൻ ക്ലാസ്സെടുക്കുന്നു

നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ജനനത്തിലും ജീവിതത്തിലും ഉള്ള പ്രത്യേകതകളേയും ആശയങ്ങളുടെ സവിശേഷതകളെയുംകുറിച്ച്എന്ന വിഷയത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്വപ്ന ശ്രീനിവാസൻ ക്ലാസ്സെടുത്തു. ക്രിസ്തുവിന്റെ ജനനത്തെ മഹത്തായി ഘോഷിക്കുന്ന ഈ സുദിനത്തിൽ ക്രിസ്തുവിന്റെ ജനന സമയത്തെ വ്യവസ്ഥിതികളെ പറ്റിയും ഗുരുവിന്റെ ജനനത്തേയും ജീവിതത്തെയും പറ്റിയും പ്രപഞ്ചം അവയെ എങ്ങനെ പരിപാലിച്ചിരുന്നു എന്നും വ്യക്തമായ അറിവ് മീറ്റിംഗില്‍ പകർന്നു നൽകി. കർമ്മത്തിന്റെയും, സംഘടനാ പ്രവർത്തനത്തിന്റെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലൂടെയും കടന്നു പോയ ക്ലാസ് കുട്ടികൾക്ക് ഉള്ള സംശയങ്ങൾക്ക് ഉത്തരം നൽകുന്നതും ഏറെ അറിവ് പകരുന്നതും ആയിരുന്നു. ക്യാംപിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ കുമാരി വിഷ്ണുപ്രിയ സ്വാഗതവും കുമാരി ജയലക്ഷ്മി കൃതജ്ഞതയും രേഖപ്പെടുത്തി. ക്യാമ്പിന്റെ ഭാഗമായി  ഗെയിമുകൾ, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

Related Articles

Back to top button