Uncategorized

മത്സ്യബന്ധന ബോട്ട് മുങ്ങി

“Manju”

കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് 25 കടലില്‍ മുങ്ങി. കൊച്ചിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. സമീപം മത്സ്യ ബന്ധനം നടത്തുകയായിരുന്ന മറ്റൊരു ബോട്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. ബോട്ടില്‍ ഉണ്ടായിരുന്ന ഏഴു തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ മുനമ്പം ഹാര്‍ബറില്‍ എത്തിച്ചു. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ട് കടലില്‍ മുങ്ങിയത്.

Related Articles

Back to top button