Uncategorized

ആഗോള പാല്‍ ഉത്പാദനത്തില്‍ ഇന്ത്യ ഒന്നാമന്‍

“Manju”

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പാല്‍ ഉത്പാദനത്തിന്റെ 24 ശതമാനം ഇന്ത്യയില്‍നിന്നെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരമേഖല മന്ത്രി പര്‍ഷോത്തം രൂപാല. 2021-22 വര്‍ഷത്തെ ആഗോള പാല്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കോര്‍പ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാബേസിന്റെ ഉത്പാദന ഡാറ്റ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പാല്‍ ഉത്പാദനം അമ്ബത്തിയൊന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2021-22 വര്‍ഷത്തില്‍ 22 കോടി ടണ്ണായി ഇന്ത്യയിലെ പാല്‍ ഉത്പാദനം വര്‍ദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാല്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുക, സംഘടിത സംഭരണം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവയാണ് ക്ഷീര വികസനത്തിനായി ലക്ഷ്യമിടുന്ന പരിപാടികള്‍. ക്ഷീരവികസന പരിപാടി, പാലുല്‍പ്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, എന്നിവ ലക്ഷ്യമിട്ട് സഹകരണ സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കും.

കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ പ്രതിവര്‍ഷം 6.38 ശതമാനം വര്‍ദ്ധനവാണ് പാല്‍ ഉത്പാദനത്തില്‍ ഉണ്ടായത്. 2021-22 കാലയളവില്‍ പാലിന്റെ ഉല്‍പ്പാദനത്തിന്റെ മൂല്യം 9.32 ലക്ഷം കോടിയിലധികം വരും. ദേശീയ ഗോകുല്‍ മിഷന്‍ (ആര്‍ജിഎം), ക്ഷീരവികസനത്തിനുള്ള പരിപാടികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള മൃഗസംരക്ഷണ, ക്ഷീര മേഖലയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ശ്രമങ്ങള്‍ക്ക് അനുബന്ധമായി ദേശീയ ഗോകുല്‍ മിഷന്‍ (ആര്‍ജിഎം) വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും രൂപാല പറഞ്ഞു.

Related Articles

Check Also
Close
Back to top button