LatestUncategorized

മേക്കപ്പില്ലാത്ത ഭാര്യയെ വേണ്ട; യുവാവ് കോടതിയില്‍

“Manju”

മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയ യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈജിപ്തിലാണ് സംഭവം നടന്നിരിക്കുന്നത്. മേക്കപ്പില്ലാതെ ഭാര്യയെ കാണാന്‍ ഭംഗിയില്ലെന്നും വിവാഹത്തിനു മുന്‍പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവള്‍ എന്നെ ചതിച്ചു എന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്‌നേഹിക്കാന്‍ സാധിച്ചില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് യുവാവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിനു മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവള്‍ മേക്കപ്പിട്ടിരുന്നതിനാല്‍ യഥാര്‍ത്ഥ മുഖം കണ്ടിരുന്നില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കില്‍ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളില്‍ ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായതെന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കി.
‘വിവാഹത്തിനു മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവള്‍ മേക്കപ്പിട്ടിരുന്നു. അതിനാല്‍ യഥാര്‍ഥ രൂപം മനസ്സിലായിരുന്നില്ല. അവളുടെ യഥാര്‍ഥ രൂപം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. മുന്‍പ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവള്‍. തികച്ചും വ്യത്യസ്തയായിരുന്നു. ഞാന്‍ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. പരമാവധി ഒത്തു പോകാന്‍ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടുന്നത്. ‘ യുവാവ് കോടതിയില്‍ പറഞ്ഞു.

Related Articles

Back to top button