IndiaLatest

പൊതുപണിമുടക്ക്: 28ന് രാവിലെ 6ന് തുടങ്ങും

“Manju”

തിരുവനന്തപുരം: മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ഇരുചക്ര വാഹനയാത്രയും ട്രെയിന്‍ യാത്രയും ഉപേക്ഷിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നേതാവ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ത്ഥിച്ചു.
28നു രാവിലെ 6 മുതല്‍ 30നു രാവിലെ 6 വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. കേരളത്തിലെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക ഉടന്‍ പ്രഖ്യാപിക്കുക, കാര്‍ഷികോത്‌പനങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഓരോ ജില്ലകളിലും ചുരുങ്ങിയത് 25 സമരകേന്ദ്രങ്ങളുണ്ടാകും. പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ 9ന് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.

Related Articles

Back to top button