IndiaLatest

വാക്സീന്‍ വിതരണ നയത്തിലെ അപാകതകള്‍; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

“Manju”

ന്യൂഡൽഹി: ഹൈക്കോടതി ഇന്ന് കോവിഡ് വാക്സീന്‍ വിതരണ നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കും. പാലക്കാട്ടെ പൊതുപ്രവര്‍ത്തകനായ സിപി പ്രമോദാണ് ഹര്‍ജി നല്‍കിയത്. സൗജന്യ വാക്സീന്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നല്‍കില്ലെന്ന കേന്ദ്ര നിലപാട് വിവേചനപരമാണെന്നും വ്യത്യസ്ത വില ഒരേ വാക്സീനും ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആണ് ഹര്‍ജിയില്‍ പറയുന്നത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ വാക്സീന്‍ ലഭ്യമാക്കണമെന്നും വാക്സീനുകളുടെ വില നിയന്ത്രിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വാക്സീന്‍ വില നിര്‍ണയാവകാശം നിര്‍മാണക്കമ്ബനികള്‍ക്ക് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു

Related Articles

Back to top button